കോഴിക്കോട്: കമല്‍ സംവിധാനം ചെയ്ത 'ഗദ്ദാമ' എന്ന സിനിമയുടെ മൂലകഥ താന്‍ പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രവാസം പംക്തിയില്‍ ഗദ്ദാമ എന്ന തലക്കെട്ടില്‍ എഴുതിയ കഥയാണെന്ന് സലിം കുരിക്കളകത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസജീവിതത്തിലുണ്ടായ അനുഭവമാണ് ഗദ്ദാമ എന്ന കഥക്ക് നിമിത്തമായത്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച എന്റെ 40ലേറെ കഥകളില്‍ ഏറെയും പ്രവാസജീവിത കാലത്തെ അനുഭവങ്ങളാണ്.
ഗദ്ദാമ എന്ന സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തന്നെ ഈ വിഷയത്തില്‍ കമലിന് കത്തെഴുതിയിരുന്നുവെങ്കിലും മറുപടി കിട്ടിയില്ല. പടം കണ്ടപ്പോഴാണ് മൂലകഥ തന്റേതാണെന്ന് ഉറപ്പിച്ചത്.
മാധ്യമം ആഴ്ചപ്പതിപ്പില്‍ ഗദ്ദാമ പ്രസിദ്ധീകരിച്ചപ്പോള്‍ അറബി ഭാഷാ പരിജ്ഞാനമുള്ള സുഹൃത്തുക്കള്‍ ഗദ്ദാമ എന്ന പദം തെറ്റാണെന്ന് എന്നെ വിളിച്ചുപറഞ്ഞിരുന്നു. 'ഖദ്ദാമ'യാണ് വീട്ടുവേലക്കാരി എന്ന അറബി പദത്തെ മലയാളത്തില്‍ എഴുതേണ്ട ശരിയായ രീതി. അടുത്ത് പുറത്തിറങ്ങുന്ന എന്റെ കഥാസമാഹാരത്തില്‍ ഞാനത് തിരുത്തിയിട്ടുണ്ട്. എനിക്ക് പറ്റിയ ഭാഷാ പിശക് 'ഗദ്ദാമ' എന്ന സിനിമക്ക് കഥ എഴുതിയ ആള്‍ക്കും സംഭവിച്ചതുതന്നെ കഥാമോഷണത്തിന് തെളിവാണ്.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ