പകര്‍പ്പവകാശ നിയമം ലംഘിച്ച് സംഗീത പരിപാടികള്‍ നടത്തുന്നതിനെതിരെ കര്‍ശന നിയമ നടപടികള്‍ വരുന്നു. പകര്‍പ്പവകാശം ഉറപ്പുവരുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഫോണോഗ്രാഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡാണ് (പി.പി.എല്‍) നിയമ നടപടികള്‍ കര്‍ശനമാക്കുന്നത്.
ഇന്ത്യക്കകത്തും പുറത്തുമുള്ള സൗണ്ട് ട്രാക്ക് നിര്‍മാതാക്കളെ പ്രതിനിധാനം ചെയ്യുന്നതാണ് പി.പി.എല്‍. സംഗീത പരിപാടികളുടെ ടെലികാസ്റ്റിങ്, ബ്രോഡ്കാസ്റ്റിങ്, പൊതുസ്ഥലത്തെ പ്രകടനങ്ങള്‍ എന്നിവയെല്ലാം നിര്‍മാതാക്കള്‍ക്കുവേണ്ടി ചെയ്യുന്നത് പി.പി.എല്ലാണ്.പകര്‍പ്പവകാശ നിയമമനുസരിച്ച് സംഗീത പരിപാടികള്‍ നടത്തുന്നതിന് പി.പി.എല്ലില്‍ നിന്ന് മുന്‍കൂട്ടി ലൈസന്‍സ് സമ്പാദിക്കണം. ലൈസന്‍സ് ഇല്ലാതെ പരിപാടികള്‍ നടത്തുന്നവര്‍ക്കെതിരെയാണ് നടപടിയുണ്ടാകുക.വീടുകളിലും സ്വന്തം വാഹനങ്ങളിലുമൊഴികെ വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന എല്ലാ സംഗീത പരിപാടികള്‍ക്കും ലൈസന്‍സ് ആവശ്യമാണ്.
പൊതുസ്ഥലങ്ങളിലും ഹോട്ടല്‍, റിസോട്ടുകള്‍, ബാര്‍,പബ്ബ്, സിനിമാഹാള്‍, ബാങ്ക്, ഓഫിസ്, വിനോദ പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നടത്തുന്ന പരിപാടികള്‍ക്ക് ലൈസന്‍സ് വേണമെന്നാണ് വ്യവസ്ഥ. ആഘോഷങ്ങളുടെ ഭാഗമായും അല്ലാതെയും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ നടത്തുന്ന പരിപാടികള്‍ക്കും ഈ വ്യവ്ഥകള്‍ ബാധകമാകും. ഇരിപ്പിടങ്ങളുടെ എണ്ണം, സ്ഥലവിസ്തൃതി എന്നിവ കണക്കിലെടുത്താണ് ലൈസന്‍സ് തുക നിശ്ചയിക്കുക. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ രണ്ടുമുതല്‍ മൂന്ന് ലക്ഷം രൂപവരെ പിഴയീടാക്കാനും വ്യവസ്ഥയുണ്ട്.നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

1957ലെ പകര്‍പ്പവകാശത്തിന്റെ ചുവടുപിടിച്ച് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം 1996ല്‍ പി.പി.എല്ലിന് നല്‍കിയത് മുതലാണ് വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയത്.പുതുവര്‍ഷത്തലേന്ന് പകര്‍പ്പവകാശ നിയമം ലംഘിച്ച് ലൈസന്‍സ് ഇല്ലാതെ സംഗീത പരിപാടി നടത്തിയ കൊച്ചിയിലെ ആറ് വന്‍കിട ഹോട്ടലുകള്‍ക്കെതിരെ എറണാകുളം ജില്ലാ കോടതി മുഖേന നിയമ നടപടി തുടങ്ങിയതായി പി.പി.എല്‍. ദക്ഷിണമേഖലാ ലൈസന്‍സിങ് മേധാവി രാജേഷ് രാജന്‍, പാര്‍ഥസാരഥി, അവിനാഷ് ഡിസൂസ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ആകാശവാണിയും എഫ്.എം റേഡിയോ നിലയങ്ങളുമുള്‍പ്പെടെ ലൈസന്‍സ് എടുത്താണ് പരിപാടി നടത്തുന്നത്.ദല്‍ഹിയില്‍ നടന്ന കോമണ്‍വെത്ത് ഗെയിംസ്, ഐ.പി.എല്‍ ക്രിക്കറ്റ് എന്നിവയുള്‍പ്പെടുന്ന പരിപാടികള്‍ക്കെല്ലാം ലൈസന്‍സ് സ്വന്തമാക്കിട്ടുണ്ടെന്ന് പി.പി.എല്‍ അധികൃതര്‍ പറഞ്ഞു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ