
മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ചത് 'തിരനോട്ടം' എന്ന സിനിമയിലായിരുന്നു. 1978ല്‍ ചിത്രീകരിച്ച ആ സിനിമയ്ക്ക് വെളിച്ചം കാണാനുള്ള ഭാഗ്യമുണ്ടായില്ല. പക്ഷേ, 1980ല്‍ 'മഞ്ഞില്‍വിരിഞ്ഞ പൂവ്' എന്ന സിനിമയിലൂടെ മോഹന്‍ലാല്‍ എന്ന നടന്‍ മലയാള സിനിമയില്‍ കാലുറപ്പിക്കുകതന്നെ ചെയ്തു.
ഏതാണ്ട് സമാനമായ അനുഭവത്തിലൂടെ കടന്നുവന്ന നടനാണ് മമ്മൂട്ടിയും. 1979ല്‍ എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത 'ദേവലോകം' എന്ന സിനിമയില്‍ നായകനാകേണ്ടിയിരുന്നയാളാണ് മമ്മൂട്ടി. എന്നാല്‍, ആ ചിത്രവും പൂര്‍ത്തിയായില്ല. പക്ഷേ, അതുകൊണ്ടൊന്നും മമ്മൂട്ടി...