Pages

ശ്രേയയെ കണ്ടുപഠിക്കട്ടെ

 
ശ്രേയ ഘോഷാല്‍ 1984 മാര്‍ച്ച് 12ന് പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ ജനനം. പഠിച്ചതും വളര്‍ന്നതും രാജസ്ഥാനില്‍ . അമ്മയില്‍ നിന്ന് ആദ്യ സംഗീതപാഠം. നാലാം വയസുമുതല്‍ പണ്ഡിറ്റ് മഹേഷ് ചന്ദ്ര ശര്‍മ്മയുടെ ശിക്ഷണത്തില്‍ ഹിന്ദുസ്ഥാനി പഠനം. കുട്ടികളുടെ സംഗീത റിയാലിറ്റിഷോ ആയ സരിഗമയില്‍ ഒന്നാം സ്ഥാനം. കൂടുതല്‍ അവസരങ്ങള്‍ക്കായി മുംബൈയിലേക്ക്. പതിനാറാം വയസില്‍ മുതിര്‍ന്നവരുടെ സരിഗമയിലും ഒന്നാം സ്ഥാനം. സഞ്ജയ് ലീല ബന്‍സാലിയുടെ ദേവദാസില്‍ അഞ്ചു ഗാനം പാടിയതോടെ ശ്രദ്ധേയയായി. ഇതിനോടകം നാലു ദേശീയ അവാര്‍ഡുകള്‍ . കേരളം-തമിഴ്നാട് സംസ്ഥാന പുരസ്കാരം. ബിഗ് ബിയില്‍ അല്‍ഫോണ്‍സിന്റെ വിടപറയുകയാണോ എന്ന ഗാനത്തിലൂട മലയാളത്തില്‍ അരങ്ങേറ്റം. സ്വരലയ-കൈരളി-യേശുദാസ് പുരസ്കാരവും ഒടുവില്‍ ശ്രേയയെ തേടിയെത്തി. ബനാറസ് സിനിമയില്‍ ചാന്തുതൊട്ടില്ലേ.. എന്ന ഗാനം സാധാന സര്‍ഗത്തെ കൊണ്ട് പാടിക്കാന്‍ മുംബൈയിലെത്തി. ഉച്ചവരെ റിക്കോര്‍ഡ് നീണ്ടെങ്കിലും അവരുടെ ഉച്ചാരണം ശരിയാകുന്നില്ല. അവര്‍ക്കുതന്നെ അതു തോന്നി. അപ്പോഴാണ് ശ്രേയയെക്കുറിച്ച് ആലോചിച്ചത്. വിടപറയുകയാണോ.. (ബിഗ് ബി), പിയ ബോലേ (പരിണീത) കേട്ടിട്ടുണ്ട്. ശ്രേയ വന്നു പാട്ടുകേട്ടു. രണ്ടുമണിക്കൂര്‍ കൊണ്ട് പാടി പോകാവുന്നതേയുള്ളൂ. ഇപ്പോഴത്തെ യുവഗായികകരെല്ലാം അങ്ങനെയാണ്. പാട്ടുപാടല്‍ വെറും ജോലിയായി മാത്രം കാണുന്നു. ഒരു തരം മടുപ്പിക്കുന്ന പ്രൊഫഷണലിസം. പാട്ടുപഠിക്കണം എന്ന് ശ്രേയ പറഞ്ഞു. എനിക്ക് അത് പുതിയ അനുഭവമായിരുന്നു. അവരുടെ സമീപനം എന്നെ ആത്ഭുതപ്പെടുത്തി. നാട്ടില്‍ വന്നുമടങ്ങി ചെന്നപ്പോഴേക്കും ശ്രേയ പദങ്ങളുടെ ശരിയായ ഉച്ചാരണസഹിതം പാട്ടുകാണാതെ പഠിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ കൊണ്ടുപാടി. ഗായികയുടെ ആത്മസമര്‍പ്പണമാണ് അവരില്‍ കണ്ടത്. ലതാജിയുടെ വലിയ ആരാധികയാണ് ശ്രേയ. ലതാജിയുടെ നാല്‍പതിലേറെ പാട്ടുകള്‍ കാണാപാഠം. ഏതു നിമിഷവും വരിതെറ്റാതെ ഓര്‍ത്തുപാടും. ആശ്ചര്യപ്പെടുത്തുന്ന ഉച്ചാരണസ്ഫുടത. മലയാളത്തിലെ ചില ശബ്ദങ്ങള്‍ മറ്റു ഭാഷകളിലില്ല. ശരിയായി ഉച്ചരിക്കണമെന്ന നിര്‍ബന്ധബുദ്ധി ശ്രേയയ്ക്കുണ്ട്. ഇപ്പോഴെക്കെ ഏതു യുവഗായികമാരേക്കാളും അവര്‍ ഒരു പടി മുകളിലാണ്. കാരണം സംഗീതത്തോടുള്ള സമര്‍പ്പണം. ഹിന്ദുസ്ഥാനിയും രവീദ്രന്‍സംഗീതവും അഭ്യസിച്ചിട്ടുണ്ട്. എസ്എംഎസ് വരുന്നതിനുമുമ്പുള്ള റിയാലിറ്റി ഷോ താരം. ലക്ഷ്്മികാന്ത് പ്യാരി ലാലും മറ്റും ജഡ്ജായിരുന്ന കാലത്തെ റിയാലിറ്റിഷോയില്‍ പാട്ടു പാടിയാല്‍ മാത്രമേ അംഗീകരിക്കപ്പെടു. ഗായികയെ ഇറക്കുമതി ചെയ്യുന്നുവെന്നു വിമര്‍ശിക്കുന്നതില്‍ കഴമ്പില്ല. ജാനകി, സുശീല, വാണി, മാധുരി, ജിക്കി ഇവരെല്ലാംപുറനാട്ടുകാരാണ്. സംഗീതത്തിന് ഭാഷയില്ല. 
ഗിരീഷ

പേജ്‌കാഴ്‌ചകള്‍

.

.


.