1952ല്‍ ഇറങ്ങിയ 'തിരമാല'യാണ് മലയാള സിനിമയിലെ ആദ്യത്തെ മ്യൂസിക്കല്‍ ഹിറ്റ് എന്ന് സംഗീത ഗവേഷകനായ ബി.വിജയകുമാര്‍ വിലയിരുത്തിയിട്ടുണ്ട്. അക്കാലത്തിറങ്ങിയ മിക്ക ചിത്രങ്ങളിലുമെന്ന പോലെ ഇതിലും ഹിന്ദി അനുകരണങ്ങളായിരുന്നു ഗാനങ്ങള്‍. എന്നാല്‍ കോഴിക്കോട് അബ്ദുല്‍ ഖാദറും ശാന്താ പി. നായരുമൊക്കെ പാടിയ ഗാനങ്ങള്‍ വന്‍ ഹിറ്റുകളായി. ഈണങ്ങളില്‍ മലയാളിത്തം കുറവായിരുന്നെങ്കിലും ലാളിത്യവും മനോഹാരിതയുമുള്ള ഭാസ്‌കരന്‍മാഷിന്റെ വരികള്‍കൊണ്ട് ഗാനങ്ങള്‍ക്ക് മുമ്പില്ലാത്ത പുതുമയുണ്ടായി. വിമല്‍കുമാറായിരുന്നു സംഗീതസംവിധായകന്‍.
'എല്ലാരും ചൊല്ലണ്..' പോലെയുള്ള പാട്ടുകളിലൂടെ പിന്നീട് മലയാളികളുടെ പ്രിയഗായികയായ ശാന്താ പി. നായര്‍ ആദ്യമായി പാടുന്നതും ഈ ചിത്രത്തിലാണ്.
'ഹേ..കളിയോടമേ.. പോയാലും നീസഖീ..' എന്ന ഡ്യൂയറ്റായിരുന്നു ഇതിലെ ഏറ്റവും ശ്രദ്ധേയമായ ഗാനം. കേഴിക്കോട് അബ്ദുല്‍ഖാദറും ശാന്താ പി.നായരുമായിരുന്നു ഗായകര്‍.
നൗഷാദ് ഈണമിട്ട ഹിന്ദി ഗാനം 'ക്യോം ഉനേ ദില്‍ദിയാ..' എന്നതിന്റെ അനുകരണമായിരുന്നു ഈ ഗാനം. അബ്ദുല്‍ ഖാദര്‍ പാടിയ ' താരകം ഇരുളില്‍ മറയുകയോ' എന്ന ശോകഗാനവും ഹിന്ദുസ്ഥാനി സംഗീതഞ്ജയായിരുന്ന ലക്ഷ്മി ശങ്കര്‍ പാടിയ 'വനമുല്ല മാലവാടി..' എന്ന ഗാനവും എടുത്ത് പറയേണ്ടവയാണ്.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ